തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ തീപിടുത്തത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ പ്രശാന്ത്. ഡാറ്റ വിവാദവും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുന്‍നിര്‍ത്തി ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. സ്വിച്ച് കത്തിയപ്പോ സി.സി.ടി.വി ഡാറ്റയും കത്തി, മഴ പെയ്ത് ക്ലൗഡ് സ്റ്റോറേജില്‍ ചോര്‍ച്ച, തീപിടിത്തതില്‍ പി.ഡി.എഫ് ഫയലുകള്‍ കത്തിനശിച്ചു, അടുത്തതെന്താ? കല്ലേറില്‍ വിന്‍ഡോസ് 10 തകര്‍ന്നു?, വി.കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ് ചുവടെ :
സ്വിച്ച് കത്തിയപ്പോ CCTV ഡാറ്റയും കത്തി,
മഴ പെയ്ത് ക്ലൗഡ് സ്റ്റോറേജിൽ ചോർച്ച, തീപിടിത്തതിൽ പിഡിഎഫ് ഫയലുകൾ കത്തിനശിച്ചു.
അടുത്തതെന്താ?
കല്ലേറിൽ വിൻഡോസ് 10 തകർന്നു?
ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല.
https://www.facebook.com/VKPrasanthTvpm/photos/a.1440283146056407/3238522942899076/?type=3&__xts__%5B0%5D=68.ARAmV57ZT9p_PuHjHZfEa778wpsgOhWRrqF0c7f1UmNeeVLZzaPSrbiBuzTUv7ZlXB7bSpUVmaVHPuPI885WBphd032Ls0HW2j4KO47kNG17zJSYqcYcZWjGrtjVHHJDfQdETHLFepO-uwfrpqjZGWnI5RWY_UJ2A4_O82JkAHCwSERtuLvO8et6nApGBuTlI2fs43W2NOnG6vETyRlp587iCAyaUI-NxxwqhO08J_pug1SQxLEI965bop9JoGU-93c7q7IMY6zF2CnHTXNSisuGKHLGaljalmuUkSeSnL1P-cOFzvRlGETNGkoa0zbSk2TBKxEp58lO03ahRl9nQfz6sQ&__tn__=-R
സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ സുപ്രധാനഫയലുകള്‍ നശിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മൂന്ന് പ്രധാനസെക്ഷനുകളിലെ ഫയലുകള്‍ നശിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടു. അട്ടിമറിയെന്ന് സംശയമുണ്ട്. ഓഫിസില്‍ ആള് കുറവായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്നും എന്‍ഐഎ അന്വേഷണം കൂടിയേതീരൂവെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിനിടെ വ്യാപകമായ അക്രമത്തിന് യു.ഡി.എഫ്, ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ സംഘടിതമായി കടന്നുവന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായിട്ടുള്ള നടപടിയാണുണ്ടായിട്ടുള്ളത്. ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ അവരുടെ കൈകള്‍ ഉണ്ടോയെന്ന് സംശയിച്ചുപോകുമെന്നും . സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
Post Your Comments