KeralaLatest NewsNews

പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില കൂടുതല്‍ വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യ സൂചികകള്‍ ക്രമം തെറ്റിയ നിലയില്‍ ആണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അറിയിച്ചു.

പ്രണബ് മുഖര്‍ജി അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സാഹയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പതിനാറു ദിവസമായി ഇതേ അവസ്ഥയിലാണ് പ്രണബ് മുഖര്‍ജി. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button