വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ വെടിവച്ചു. വിസ്കൊണ്‍സിനിലെ കെനോഷയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്‍പേയാണ് ബ്ലേയ്ക്കിനെതിരെ ആക്രമണമുണ്ടായത്. മേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്സ് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞിട്ടുണ്ട്.
Also read : കറുത്ത വർഗക്കാരനെതിരെ പോലീസ് വെടിയുതിർത്ത സംഭവം : അമേരിക്കയിലെങ്ങും വൻ പ്രതിഷേധം
രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ബ്ലേയ്ക്കിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാൻ തുടങ്ങി. ഇതോടെ പോലീസ് പുറകിൽനിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അരയ്ക്കുകീഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മക്കളും കാറിൽ ഇരിക്കുന്പോഴായിരുന്നു പോലീസിന്റെ വെടിവെപ്പെന്ന് ബ്ലെയ്ക്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
Post Your Comments