KeralaLatest NewsNews

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി. സെപ്റ്റംബര്‍ നാല് വരെയാണ് തീയതി നീട്ടിയത്. hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്. 4.76 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ അഞ്ചിന് ട്രയല്‍ റണ്ണും 15ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. അലോട്ട്മെന്റ് നടപടികള്‍ ഒക്ടോബറില്‍ അവസാനിപ്പിച്ച് നവംബറോടെ ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button