കൊച്ചി: സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ പേരില്‍ ശുദ്ധ നുണയും വിവരക്കേടുമാണ് മാധ്യമങ്ങൾ നൽകിയതെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്ത് നാശമാണ് തീപിടുത്തത്തില്‍ സംഭവിച്ചതെന്നൊന്നും അന്വേഷിക്കാതെ ശുദ്ധ നുണയും വിവരക്കേടുമാണ് പത്രമുത്തശ്ശികളും ചാനലുകാരും കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാര്‍ത്ത മുക്കുന്നതിന് വേണ്ടിയാണോ ഇത് ചെയ്തതെന്നും എം എം മണി വ്യക്തമാക്കുന്നു.
Read also: ആളുകള്‍ രോഗത്തെ ഗൗരവമായി കാണുന്നില്ല: കോവിഡ് മുക്തയായ ശേഷം പ്രതികരണവുമായി സുമലത
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പോലെ”യാണ് കേരളത്തിലെ പത്ര
മുത്തശ്ശികളും അവരുടെ ചാനലുകളും സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച വാർത്ത നൽകിയത്. വൻ തീപിടുത്തം, സുപ്രധാനമായ ഫയലുകൾ കത്തിനശിച്ചു എന്നും മറ്റും വെണ്ടക്ക നിരത്തി. ഇത് മന്പൂർവ്വം ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും കിണഞ്ഞ് ശ്രമിച്ചു. എന്ത് നാശമാണ് തീപിടുത്തത്തിൽ സംഭവിച്ചതെന്നൊന്നും അന്വേഷിക്കാതെ ശുദ്ധ നുണയും വിവരക്കേടുമാണ് പത്രമുത്തശ്ശികളും ചാനലുകാരും കൊടുത്തിരിക്കുന്നത്.
തങ്ങൾക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാർത്ത മുക്കുന്നതിനു വേണ്ടിയാണോ ഇത് ചെയ്തത്?
കസ്റ്റംസ് അരെയോ ചോദ്യം ചെയ്യാൻ വിളിച്ചതായി കേട്ടു. പത്ര മുത്തശ്ശിമാർ അതറിഞ്ഞോ എന്തോ ?
Post Your Comments