തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്. ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നുവെന്നും എം.കെ.മുനീർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’എന്ന വരികൾ ഓർത്ത് പോവുന്നു
Post Your Comments