Latest NewsNewsIndia

അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച് നില്‍ക്കാനാവില്ല.. നിത്യാനന്ദയെ കാണാന്‍ വാശിപിടിച്ച് തമിഴ് നടി

ചെന്നൈ: കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും ഒരു പോലെ തെരയുന്ന കുറ്റവാളിയും വ്യാജ ആള്‍ ദൈവവുമായ നിത്യാനന്ദയെ പിന്തുണച്ച് വിവിദ നായിക മീര മിഥുന്‍. അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച് നില്‍ക്കാനാവില്ല. കണ്ടേ പറ്റൂ. അതിനായി ഞാന്‍ ഉടനെ കൈലാസത്തിലേക്ക് പോകും’- വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് തമിഴ് ചലച്ചിത്ര താരവും മോഡലുമായ മീര മിഥുന്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തതാണിത്.

read also : തന്റെ രാജ്യമായ കൈലാസത്തില്‍ ‘ഹിന്ദു റിസര്‍വ് ബാങ്ക്’ ആരംഭിക്കുമെന്ന് പീഢനക്കേസിലെ പ്രതി നിത്യാനന്ദ

നിത്യാനന്ദയെ സപ്പോര്‍ട്ടുചെയ്യാത്തവരെയും മാദ്ധ്യമങ്ങളെയും താരം വിമര്‍ശിക്കുന്നുമുണ്ട്. ‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു. കുറ്റംപറയുന്നു. മാദ്ധ്യമങ്ങളും എതിര്‍ക്കുന്നു. ജനങ്ങള്‍ക്കായി പുതിയൊരു രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഒരുപാട് സ്‌നേഹമുണ്ട്’- മീര പറയുന്നു. നിത്യാനന്ദയുടെ കടുത്ത ആരാധികയായ മീര നേരത്തേയും അദ്ദേഹത്തോടുളള ഇഷ്ടം പരസ്യമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button