ഹൈദരാബാദ് : മകളുടെ അശ്ലീലചിത്രങ്ങൾ എടുത്ത് ലാപ്ടോപ്പിൽ സൂക്ഷിച്ചു; പിതാവ് അറസ്റ്റില്‍. പിതാവിന്റെ അശ്ലീല പ്രവർത്തികളിൽ മടുത്ത മകൾ നൽകിയ പരതിയിലാണ് ഇയാളെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലാണ് സംഭവം നടന്നത്. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ചിരുന്നു പ്രതി. രണ്ടാം ഭാര്യയുടെ മകൾക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഭാര്യ അറിയാതെ ഇയാൾ മകളുടെ അശ്ലീല ഫോട്ടോകൾ എടുക്കാൻ തുടങ്ങിയിരുന്നു. എടുത്ത ചിത്രങ്ങളെല്ലാം പ്രതി ലാപ്ടോപ്പിൽ സേവ് ചെയ്ത് വെച്ചിരുന്നു. പ്രതിയുടെ മകൾ ഒരിക്കൽ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് പിതാവിന്‍റെ പ്രവർത്തികൾ പുറത്തുവന്നത്.
പിതാവിന്റെ ലാപ്‌ടോപ്പിൽ അവളുടെ അശ്ലീല ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ ആദ്യം അമ്മയോട് പരാതിപ്പെട്ടു. പിന്നീട് നാചാരം പോലീസ് സ്റ്റേഷനിൽ എത്തി പിതാവിനെതിരെ പരാതി നൽകുകയായിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് ബാധിച്ചതായും കണ്ടെത്തി.
Post Your Comments