മനുഷ്യന്റെ ആത്മാവും മനസ്സും ശുദ്ധമാക്കാൻ വ്രതങ്ങൾക്ക് പ്രധാനപങ്കുണ്ട്. ശൈവ – വൈഷ്ണവ – ശാക്തേയ – ഗാണപത്യ തുടങ്ങി നിരവധി സമ്പ്രദായങ്ങളിലുള്ള വ്രതങ്ങൾ ഉണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ആചരിക്കുന്ന ഗാണപത്യ വ്രതങ്ങളാണ് ചതുർഥി വ്രതങ്ങൾ. ശുക്ലപക്ഷത്തിലേതു വിനായക ചതുർഥിയെന്നും കൃഷ്ണ പക്ഷത്തിലേത് സങ്കഷ്ടി ചതുർഥിയെന്നും അറിയപ്പെടുന്നു. ശുക്ലപക്ഷത്തിന്റെ നാലാം ദിവസം വിനായകചതുർഥിയും, കൃഷ്ണ പക്ഷത്തിന്റെ നാലാം ദിവസം സങ്കഷ്ടി ചതുർഥിയുമാണ്.
മാസത്തിലെ രണ്ടു ചതുർഥികളിലും വ്രതം അനുഷ്ഠിക്കാം. ആരോഗ്യ സ്ഥിതിയനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് കാലത്തും ഉച്ചയ്ക്കും സത്യം സന്ധ്യയ്ക്കും ഗണേശനെ ആരാധിക്കുകയും ഗണപതിക്ക് നാളികേരം, അവിൽ കുഴച്ചത്, മോദകം എന്നിവ നിവേദിക്കുന്നതും താഴെക്കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുന്നതും ഉത്തമമാണ്.
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം.
Post Your Comments