KeralaLatest NewsNews

സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച്‌ കടന്നതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കെ.സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച്‌ കടന്നതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും എട്ടു പേര്‍ക്കുമെതിരെ പൊലീസ് കേസ്. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായപ്പോള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച സുരേന്ദ്രനേയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Read also: പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍‌ തിരിമറി നടത്തി: ആരോപണവുമായി വി.ഡി. സതീശന്‍

എന്തിന്റെ പേരിലാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ഇന്നലെ എന്താണ് നടന്നതെന്ന് പുറംലോകം കണ്ടതാണ്. ഒരു അതിക്രമവും താന്‍ സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടില്ല. സത്യം പറയുന്നവരെ നാവ് അടപ്പിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും കേസിനെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button