Latest NewsKeralaNews

മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതും ; ഹരിഷ് വാസുദേവന്‍

തിരുവനന്തപുരം : മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതുമെന്ന് അഡ്വ.ഹരിഷ് വാസുദേവന്‍. കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ പ്രശ്‌നമുണ്ടായതെന്ന സുപ്രീം കോടതിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ലോക്ഡൗണ് എല്ലാവര്‍ക്കും ഒരുപോലെയല്ല ബാധിക്കുന്നതെന്നും സ്ഥിരവരുമാനമുള്ള ഉന്നതസര്‍ക്കാര്‍ ഇദ്യോഗസ്ഥര്‍ക്ക് അതില്ലാത്തവരുടെ ബുദ്ധിമുട്ടുകള്‍ ആ അളവില്‍ മനസിലാകണമെന്നില്ലെന്നും മാത്രവുമല്ല ഒരുപരിധിവരെ ജനപ്രതിനിധികള്‍ക്കും അക്കാര്യം മനസിലാകില്ലെന്നും ഹരിഷ് വാസുദേവന്‍ പറയുന്നു. എന്നാല്‍ ഈ കോവിഡ് ലോക്കഡൗണ്‍ സമയത്ത് സഹായങ്ങള്‍ ഇല്ലെന്നല്ല പറയുന്നതെന്നും സഹായങ്ങള്‍ ഉണ്ടെന്നും എന്നാലും ചിലര്‍ക്ക് നഷ്ടമാകുന്ന ജീവിതം സര്‍ക്കാര്‍ വിചാരിച്ചാല്‍ തിരികെ നല്‍കാന്‍ കഴിയുന്നതുമല്ല എന്നത് പ്രധാനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഡ്വ. ഹരിഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതും?? ലോക്ഡൗണ് എല്ലാവര്‍ക്കും ഒരുപോലെയല്ല ബാധിക്കുന്നത്. സ്ഥിരവരുമാനമുള്ള ഉന്നതസര്‍ക്കാര്‍ ഇദ്യോഗസ്ഥര്‍ക്ക് അതില്ലാത്തവരുടെ ബുദ്ധിമുട്ടുകള്‍ ആ അളവില്‍ മനസിലാകണമെന്നില്ല. ഒരുപരിധിവരെ ജനപ്രതിനിധികള്‍ക്കും.
സഹായങ്ങള്‍ ഇല്ലെന്നല്ല. ഉണ്ട്. എന്നാലും ചിലര്‍ക്ക് നഷ്ടമാകുന്ന ജീവിതം സര്‍ക്കാര്‍ വിചാരിച്ചാല്‍ തിരികെ നല്‍കാന്‍ കഴിയുന്നതുമല്ല എന്നത് പ്രധാനമാണ്.
ഡല്‍ഹിയിലും പഞ്ചാബിലുമൊക്കെ 29% മനുഷ്യര്‍ക്ക് സ്വയമേവ രോഗപ്രതിരോധശേഷി ഉണ്ടായതായി പഠനങ്ങള്‍ പറയുന്നു. 3% മനുഷ്യര്‍ക്കാണ് ഈ രോഗം കൊണ്ടുള്ള കാഷ്വാലിറ്റി. അതിലേറെ മനുഷ്യരുടെ ജീവിതം കൊറോണ തകര്‍ത്തു കഴിഞ്ഞില്ലേ??
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്താനുള്ള പബ്ലിക് പ്രഷര്‍ ഉണ്ടാവണം. മാസ്‌ക് ധരിച്ചും സുരക്ഷിത അകലം പാലിച്ചും എല്ലാം പഴയപടി ആകട്ടെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button