KeralaLatest NewsNews

മണിക്കൂറുകൾ കഴിഞ്ഞിട്ടും മരിച്ച രോഗിയുടെ മൃതദേഹം മാറ്റിയില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മറ്റ് രോഗികളുടെ പ്രതിഷേധം

തിരുവനന്തപുരം : മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതിൽ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു.

ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം രോഗികളുടെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം പിന്നീട് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button