ലക്നൗ: വാരണാസിയുടെ ‘ഡോം രാജ ‘ ജഗ്ദീഷ് ചൗധരി അന്തരിച്ചു. ഡോം രാജ എന്നാല്‍ വാരണാസിയില്‍ ശവദാഹം നടത്തുന്ന ഡോമുകളുടെ രാജാവ് എന്നാണ് അര്‍ത്ഥം. വാരണാസിയില്‍ ആചാരപരമായി ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് ഡോം രാജയുടേത്. വാരണാസിയിലെ മണികര്‍ണിക, ഹരിശ്ചന്ദ്ര ഘട്ടുകളില്‍ തലമുറകളായി ചിതകത്തിക്കുന്നവരാണ് ചൗധരിയുടെ കുടുംബം. ചൗധരിയാണ് ആയിരത്തിലധികം വരുന്ന ഡോമുകളുടെ തലവന്‍.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചവരില്‍ ഒരാളാണ് ചൗധരി.ചൗധരി കാശിയുടെ ( വാരണാസിയുടെ മറ്റൊരു പേര് ) സംസ്കാരം പാരമ്പര്യ സിദ്ധമായി കൊണ്ടുനടന്നയാളാണെന്നും സമൂഹത്തിലെ ഐക്യത്തിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചതായും ഹിന്ദിയിലുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചൗധരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26ന് വാരണാസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വാരണാസി കളക്‌ട്രേറ്റിലേക്ക് മോദിയെ അനുഗമിച്ച് ചൗധരിയുമുണ്ടായിരുന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുകൂലിയല്ലെന്ന് ചൗധരി അന്ന് വ്യക്തമാക്കിയിരുന്നു.
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറി, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : കെ.സുരേന്ദ്രൻ
തന്നോട് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിക്കുന്നവരില്‍ ഒരാള്‍ ആകാന്‍ തയാറാണോ എന്ന് ചോദിച്ചപ്പോള്‍ അത്ഭുതപ്പെട്ടെന്നും താന്‍ അതിനായി ഒരു ജോഡി ഷര്‍ട്ടും പാന്റും വാങ്ങുകയുമാണ് ചെയ്തതെന്നും ചൗധരി പറഞ്ഞു. തന്നോട് ആരാണ് മോദിയുടെ നിര്‍ദ്ദേശകരില്‍ ഒരാളാകുമോ എന്ന് ചോദിച്ചതെന്ന് ചൗധരി വെളിപ്പെടുത്തിയില്ല.
Post Your Comments