തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി ആരോപണങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read also: സ്വജന പക്ഷപാതമില്ല: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സിങ്കം അണ്ണാമലൈ ബിജെപിയില്‍ ചേർന്നു
യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ഇതാണ് അവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി.യു.ഡി.എഫിന് ആത്മാര്‍ഥതയുടെ കുറവുണ്ട്. ഒരു പത്തംഗങ്ങൾ ബി.ജെ.പിക്കുണ്ടായിരുന്നുവെങ്കില് സര്‍ക്കാര്‍ വെള്ളം കുടിക്കുമായിരുന്നു. സാമുദായിക ധ്രുവീകരണം എന്ന ദുഷ്ട ലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് കെ.ടി ജലീലിന്റെ ഖുറാനില്‍ പൊതിഞ്ഞ സ്വര്‍ണക്കള്ളക്കടത്തിനെ മുഖ്യമന്ത്രി വീണ്ടും മതഗ്രന്ഥമായി പറഞ്ഞ് പിന്തുണച്ചത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് തങ്ങളെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചനയിലാണ് മുഖ്യമന്ത്രിയെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments