Latest NewsNewsIndia

മാധ്യമ പ്രവർത്തകന്റെ കൊലപാതകം : യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : ഉത്തർ പ്രദേശിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ ക്രിമിനലുകൾക്കുള്ള പിന്തുണ വർധിച്ചുവരുകയാണ്​. മുഖ്യമ​ന്ത്രിയും മന്ത്രിമാരും ക്രിമിനൽ സംഭവങ്ങൾ നിഷേധിക്കു​ന്നത്​ ​ കുറ്റവാളികൾക്ക്​ ശക്തിയേകുന്നു. സാധാരണക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവരാണ്​ ഈ കാട്ടുഭരണത്തിന്​ ഇരയാകുന്നതെന്നും മരണപ്പെട്ട മാധ്യമപ്രവർത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിൽ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം, വീടിനു മുന്നിൽ നിൽക്കുമ്പോൾ ആക്രമികൾ വെടിവക്കുകയായിരുന്നു. രത്തൻ സിങ്ങ് തൽക്ഷണം മരിച്ചു. അതേസമയം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്​റ്റിലായി. കൊലപാതക കാരണം വസ്​തുതർക്കമാണെന്നും പിന്നിൽ ഭൂമാഫിയയാണെന്നും​ ഡി.ഐ.ജി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button