ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ വീണ്ടും നാണം കെട്ടു. ഇന്ത്യക്കെതിരെ പടച്ചുവിട്ടുകൊണ്ടിരുന്ന അഞ്ചു പച്ചക്കള്ളങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി കാര്യകാരണ സഹിതം തെറ്റാണെന്നും നുണകളാണെന്നും ബോദ്ധ്യപ്പെടുത്തിയത്. പാകിസ്താന്റെ പ്രതിനിധി മുനീര്‍ അക്രം സുരക്ഷാകൗണ്‍സിലിന് മുന്നില്‍ വച്ച വാദങ്ങളെയാണ് ഇന്ത്യ സമര്‍ത്ഥമായി ഖണ്ഡിച്ചത്. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് സംസാരിക്കാന്‍ അനുവാദ മില്ലാത്ത സെഷനില്‍ മുനീര്‍ ഇന്ത്യക്കെതിരെ സംസാരിച്ചുവെന്ന് പാകിസ്താനിലെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
‘യു.എന്നില്‍ പാകിസ്താന്‍ വച്ചു എന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. സുരക്ഷാ സമിതിയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താന് പങ്കെടുക്കാന്‍ അവസരമില്ലാത്ത സെഷനില്‍ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തി എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്’. പാകിസ്താന്‍ യു. എന്നില്‍ അവതരിപ്പിച്ചു എന്ന വ്യാജപ്രചരണത്തില്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങളും പച്ചക്കള്ളമാണെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ ശക്തമായ തടയുന്നതില്‍ പാകിസ്താന്‍ വിജയിച്ചുവെന്നതിന് 40,000 ഭീകരര്‍ നിലവില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും അഫ്ഗാന്‍ അതിര്‍ത്തിയിലും ഉണ്ടെന്ന സുരക്ഷാ കൗണ്‍സില്‍ രേഖ കാണിച്ചുകൊണ്ട് ഇന്ത്യ ആദ്യത്തെ നുണ പൊളിച്ചു.അല്‍ഖ്വയ്ദയെ പാകിസ്താനില്‍ നിന്നും പൂര്‍ണ്ണമായും നീക്കി എന്നവാദവും തെറ്റാണെന്ന് ഇന്ത്യ സ്ഥാപിച്ചു. അമേരിക്ക ഒസാമ ബിന്‍ലാദനെ കൊന്നത് എവിടെ വെച്ചാണെന്ന് മറക്കരുതെന്ന് പറഞ്ഞ ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒസാമയെ പാര്‍ലമെന്റില്‍ ധീരബലിദാനിയെന്ന് വിശേഷിപ്പിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി.
ചേതന്‍ ചൗഹാന്റെ മരണം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന; ഗവര്‍ണറെ കണ്ടു
അല്‍ഖ്വയ്ദ നിലവില്‍ പാകിസ്താനിലും അഫ്ഗാനിലുമായി സജീവമാണെന്നുള്ള അമേരിക്കന്‍ റിപ്പോര്‍ട്ടും ഇന്ത്യ രക്ഷാസമിതിക്ക് മുമ്പാകെ വച്ചു.ജമ്മുകശ്മീര്‍ വിഷയത്തിലെ നടപടിയും പാകിസ്താന്‍ ഭൂപടം മാറ്റിവരച്ചതും ഇന്ത്യ തെളിവായി നിരത്തി. ചൈനയില്‍ ചെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി സംയുക്തപ്രസ്താവന നടത്തിയതും ഇന്ത്യന്‍ പ്രതിനിധി യു.എന്നിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ പാകിസ്താന്‍ വെട്ടിലായിരിക്കുകയാണ്.
ഇന്ത്യയാണ് ഭീകരരെ പരിശീലിപ്പിച്ച് പാകിസ്താനില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നതിന് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇന്ത്യന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇന്ത്യ തെളിവായി നല്‍കി. ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നത് ഇന്ത്യ തെളിവു നിരത്തി സമര്‍ത്ഥിച്ചു.
Post Your Comments