COVID 19Latest NewsIndiaNews

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മകനെ കൊന്ന് ഭാര്യ ജീവനൊടുക്കി

കൊൽക്കത്ത : ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കി.  വെസ്റ്റ് ബംഗാളിൽ ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. അംഗപരിമിതിയുള്ള മകനെ കൊന്നാണ് മുപ്പത്തിയാറുകാരിയായ ഭാര്യ ആത്മഹത്യ ചെയ്തത്.

ഇവരുടെ ഭർത്താവിന് കഴിഞ്ഞ ഒരാഴ്ച്ചയായി കടുത്ത പനിയായിരുന്നു. ശ്വസന തടസ്സത്തെ തുടർന്ന് ശനിയാഴ്ച്ച ഇയാളെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇദ്ദേഹം മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ കോവിഡ‍് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നതോടെ കോവിഡ് പോസിറ്റിവായിരുന്നുവെന്ന് വ്യക്തമായി. ഇതേ തുടർന്ന് ഭർത്താവിനെ അവസനമായി അടുത്തു നിന്ന് കണാൻ ഭാര്യയ്ക്കും മകനും സാധിച്ചിരുന്നില്ല.

തുടർന്ന് അന്ത്യകർമങ്ങൾക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയ സ്ത്രീ മകനയേും കൂട്ടി ക്കുമുറിള്ളിൽ കയറി വാതിൽ അടച്ചു. കുറച്ച് കഴിഞ്ഞ് യുവതിയുടെ പിതാവ് ഭക്ഷണവുമായി ബന്ധുവിനെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് മുറിയുടെ ജനാല തകർത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യയെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. മകൻ നിലത്ത് കിടുക്കുന്ന രീതിയിലും. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. മകനെ കൊന്ന ശേഷം യുവതി തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. ഭർത്താവിന്റെ മരണം താങ്ങാൻ കഴിയാതെയാണ് യുവതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button