Latest NewsKeralaIndia

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്തിൽ നാലുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

അതിനിടെ നയതന്ത്ര ബാഗുപയോഗിച്ചുള്ള സ്വര്‍ണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി.

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ നാലുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷമീം എം എ, ജിപ്സല്‍ സി വി എന്നിവരെയാണ് എന്‍ ഐ എ കേസില്‍ പ്രതി ചേര്‍ത്തത്. അതിനിടെ നയതന്ത്ര ബാഗുപയോഗിച്ചുള്ള സ്വര്‍ണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി.

അതിനിടെ ഇന്ന് റിമാന്‍ഡ് കാലാവധി കഴിയുന്ന പ്രതികളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയുന്ന കോടതിയില്‍ ഹാജരാക്കും. കെ.ടി. റമീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കുന്നത്. വീഡിയോ കോണ്‍ഫെറെന്‍സിലൂടെയാണ് പ്രതികളെ ഹാജരാക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ പലരും ബന്ധുക്കള്‍ക്ക് പണം എത്തിക്കാന്‍ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്നാണ് ഇതിന്‍റെ ഓമനപ്പേര്.

ഇടുക്കിയില്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം;അഞ്ചുപേര്‍ക്ക് പരിക്ക്

കിട്ടേണ്ട ആളുടെ ഫോണ്‍ നമ്പരും രഹസ്യ കോഡും തുകയും കേരളത്തിലുള്ള ഹവാല ഇടപാടുകാരെ അറിയിക്കും. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വിദേശത്തു നിന്നും ലിസ്റ്റ് ലഭിക്കുക. പണം നല്‍കുന്നത് ചില ജൂവലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂവലറികളില്‍ ബില്ലില്ലാതെ നടത്തുന്ന കച്ചവടത്തില്‍ നിന്നുള്ള പണമാണ് ഉപയോഗിക്കുന്നത്. കള്ളക്കടത്തായി കൊണ്ടു വരുന്ന സ്വര്‍ണമാണ് പകരമായി ജൂവലറികള്‍ക്ക് കിട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button