കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില വ്യാപാരത്തിൻെറ തുടക്കത്തിൽ ഉയര്‍ന്നു എങ്കിലും പിന്നീട് ഇടിഞ്ഞു . ഔൺസിന് 1,932 ഡോളറിലാണ് വ്യാപാരം. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.
സംസ്ഥാനത്ത് ഇന്നലെ പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്.
കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നതും നിക്ഷപകർ ലാഭമെടുത്ത് പിന്മാറുന്നതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Post Your Comments