ന്യൂഡൽഹി: കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം കേസുകളില്‍ 22.2 ശതമാനമാണ് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം. ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.58 ശതമാനമാണ്. അത് ലോകത്തില്‍ വച്ച് ഏറ്റവും കുറവാണ്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം സജീവകേസുകളുടെ 3.4 ഇരട്ടിയാണ്. ആഗസ്റ്റ് 25നുള്ളില്‍ രാജ്യത്ത് 3.68 കോടി പരിശോധനകളാണ് നടന്നത്. സജീവ കേസുകള്‍ മൊത്തം കേസിന്റെ 22.4 ശതമാനമാണ്. രോഗമുക്തി നിരക്കും മെച്ചപ്പെട്ടുവെന്നും ഭൂഷൺ കൂട്ടിച്ചേർത്തു.
Post Your Comments