KeralaLatest News

ഇടുക്കിയില്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം;അഞ്ചുപേര്‍ക്ക് പരിക്ക്

സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോണ്‍ട്രാക്ടറും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത് .

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം . ഒരു സംഘം ആളുകള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ചു സ്റ്റാഫുകള്‍ക്കു ആക്രമണത്തില്‍ പരുക്കേറ്റു . സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോണ്‍ട്രാക്ടറും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത് .

ചിന്നക്കനാല്‍ വില്ലേജ് ഓഫീസിനു സമീപം ഇയാള്‍ നിര്‍മിക്കുന്ന കെട്ടിടത്തിനു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. സംഭവത്തില്‍ ശാന്തന്‍ പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജലീലിന് മതാചാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക മാത്രമാണ് ചെയ്തത്‌ എന്ന് മുഖ്യമന്ത്രിയുടെ വാദം

സ്വകാര്യ കരാറുകാരനായ ഗോപി എന്നറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിയത്. അക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

 

shortlink

Post Your Comments


Back to top button