Latest NewsIndia

ബാംഗ്ലൂര്‍ കലാപം; നിർണ്ണായകമായി അന്വേഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കും

ബെംഗളൂരുവില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണ് ഓഗസ്റ്റ് 11ന് രാത്രി നടന്ന വ്യാപക അക്രമത്തിന് കാരണമായതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

ബെംഗളൂരു: ബെംഗളൂരു അക്രമക്കേസില്‍ അന്വേഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കും നീളുന്നു. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമായതെന്ന ബിജെപി ആരോപണത്തിന് ബലം പകരുന്നതാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കങ്ങള്‍. ബെംഗളൂരുവില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണ് ഓഗസ്റ്റ് 11ന് രാത്രി നടന്ന വ്യാപക അക്രമത്തിന് കാരണമായതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഇടപെടൽ വേഗത്തിലാക്കി കേന്ദ്രം, ഇടക്കാല നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക ലഭിച്ചത് 55പേര്‍ക്ക്

2018ല്‍ ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന അഖണ്ഡശ്രീനിവാസ മൂര്‍ത്തിക്ക് എംഎല്‍എ സ്ഥാനം നല്‍കിയതുമുതല്‍ തുടങ്ങിയ രാഷ്ട്രീയപോരാണ് മൂന്നുപേരുടെ മരണത്തില്‍ കലാശിച്ച അക്രമത്തിന് കാരണമായതെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം ബെംഗളൂരു പൊലീസ് ബിജെപിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button