Latest NewsIndia

ബംഗളൂരു കലാപക്കേസ് : മുഖ്യ സൂത്രധാരന്‍ പിടിയില്‍, എന്‍ഐ‌എ അറസ്‌റ്റ് ചെയ്‌തത് എസ്‌ഡി‌പി‌ഐ നേതാവിനെ

പുലികേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകനായ നവീന്‍ കുമാര്‍ മുസ്ളീം സമുദായത്തിനെതിരായി സമൂഹമാദ്ധ്യമത്തില്‍ പോസ്‌റ്റിട്ടതാണ് പ്രശ്‌നകാരണം.

ബംഗളൂരു: നഗരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപ കേസില്‍ പ്രതിയായ എസ്‌ഡി‌പി‌ഐ നേതാവ് പിടിയില്‍. 2020 ഓഗസ്‌റ്റ് 11ന് ബംഗളൂരുവിലെ കെ.ജി ഹള‌ളിയിലുണ്ടായ കലാപം നയിച്ച എസ്‌ഡി‌പി‌ഐ നഗവാര വിംഗ് പ്രസിഡന്റായ സയിദ് അബ്ബാസാണ് ദേശീയാന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.

ദേശീയ അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച്‌ കലാപത്തിന്റെ മുഖ്യ ആസൂത്രകനായ അബ്ബാസ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സയീദ് അബ്ബാസിനെ ബംഗളൂരു എന്‍‌ഐ‌എ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇയാളെ ആറ് ദിവസത്തേക്ക് ദേശീയാന്വേഷണ ഏജന്‍സിയുടെ കസ്‌റ്റഡിയില്‍ വിട്ടു.  പുലികേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകനായ നവീന്‍ കുമാര്‍ മുസ്ളീം സമുദായത്തിനെതിരായി സമൂഹമാദ്ധ്യമത്തില്‍ പോസ്‌റ്റിട്ടതാണ് പ്രശ്‌നകാരണം.

അബ്ബാസും എസ്‌ഡി‌പിഐയുടെ മറ്റ് നേതാക്കളും കെജി ഹള‌ളി പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടി നോക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തീവച്ച്‌ നശിപ്പിക്കുകയും ചെയ്‌തു. ആയുധങ്ങളുമായി പൊലീസ് സ്‌റ്റേഷന് പുറത്തെത്തിയ പ്രവര്‍ത്തക‌ര്‍ വൈകാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button