എറണാകുളം മഞ്ഞുമലില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചുദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്സിലിംഗിന് വിധേയമാക്കിയിരുന്നു.
കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു.
ആം ആദ്മി സര്‍ക്കാരിനെതിരായ ബഹുജന പ്രസ്ഥാനത്തില്‍ പങ്കുചേരാന്‍ അന്ന ഹസാരെയോട് ആവശ്യപ്പെട്ട് ബിജെപി
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊച്ചി അസി. പൊലീസ് കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാത്.
Post Your Comments