ന്യൂഡല്‍ഹി: ഐസിസ് ബന്ധം മൂലം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ഭാര്യയും പിതാവും പ്രതികരണവുമായി രംഗത്ത്. ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി മുഹമ്മദ് മുസ്തകീന്‍ ഖാന് എന്ന അബു യൂസഫാണ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നും ഭീകരവാദ ബന്ധം മൂലം അറസ്റ്റിലായത്.
മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഗണ്‍ പൗഡര്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ഡല്‍ഹിയിലെ തിരക്കേറിയ ഭാഗങ്ങളില്‍ സ്ഫോടനം നടത്താനാണ് അബു യൂസഫ് പദ്ധതിയിട്ടിരുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇയാള്‍ക്ക് സഹായം ലഭിച്ചതെന്നുമാണ് പൊലീസ് പറയുന്നു.
ഭര്‍ത്താവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അയാള്‍ അത് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്നും മുഹമ്മദിന്റെ ഭാര്യ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തനിക്ക് നാല് കുട്ടികളുണ്ടെന്നും അവരുമായി താന്‍ എവിടേക്ക് പോകുമെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.
Post Your Comments