ടെഹ്റാന്: ഇറാനില്‍ കഴിഞ്ഞ ജനുവരി എട്ടിന് യുക്രെയിന് വിമാനം തകര്‍ന്ന് 179 പേരുടെ മരണം സംഭവിച്ചത്തിന്റെ പിന്നിലെ വിവരങ്ങള്‍ വെളിപ്പെടുത്തി ഇറാന്. നേരത്തെ തെറ്റിദ്ധാരണയില്‍ ഇറാന് തൊടുത്തുവിട്ട മിസൈലുകളാണ് യാത്ര വിമാനം തകര്‍ത്തത് എന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഫ്രാന്‍സില്‍ അയച്ചാണ് യുക്രെയിന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 752 ലെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ ഇറാന് സിവില്‍ ഏവിയേഷന്‍ സംഘടന വീണ്ടെടുത്തിരിക്കുന്നത്.
ടെഹ്റാന് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിനു നേരെ ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് തൊടുത്ത ആദ്യ മിസൈല്‍ റേഡിയോ ഉപകരണങ്ങള്‍ നശിപ്പിച്ചു. ആദ്യ മിസൈല്‍ ഏറ്റ ശേഷം 19 സെക്കന്‍ഡുകള്‍ പൈലറ്റുമാര്‍ കോക്പിറ്റില്‍ നടന്ന സംഭാഷണത്തില്‍ 25 സെക്കന്‍ഡിനു ശേഷം രണ്ടാമത്തെ മിസൈല്‍ ഏറ്റതോടെ വിമാനം പൊട്ടിത്തെറിച്ച് മണ്ണില്‍ പതിച്ചു എന്ന കാര്യം വ്യക്തമാണ്. ഇറാന്-യുഎസ് സംഘര്‍ഷം നിലനിന്ന സമയത്തായിരുന്നു സംഭവം അരങ്ങേറിയത്. ഇറാന് ജനറല്‍ ഖാസിം സുലൈമാനി ഇറാഖില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങള്ക്കു നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
Post Your Comments