KeralaLatest NewsNews

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അന്തരിച്ചു. സംവിധായകന്‍ എ.ബി.രാജ് (രാജ് ആന്റണി ഭാസ്‌കര്‍ -95) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലാണ് അദ്ദേഹം ജനിച്ചത്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം.

Read Also : ബാങ്ക് അക്കൗണ്ടിലെ പണത്തിനും പിടിവീഴും : കര്‍ശന വ്യവസ്ഥകളുമായി ആദായനികുതി വകുപ്പ് … വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്കും കേന്ദ്രത്തിന്റെ പിടി വീഴുന്നു

കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം കളിയല്ല കല്യാണം. തുടര്‍ന്ന് 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഹരിഹരന്‍, ഐ.വി.ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ.ബി.രാജിന്റെ ശിഷ്യരാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button