Latest NewsKerala

‘മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കാണ്, കൊവിഡിന് മുമ്പ് തന്നെ വിഎസിനായി ക്വാറന്റൈന്‍ കണ്ടുപിടിച്ച മുഖ്യമന്ത്രി ‘ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ എം ഷാജി

വർഷങ്ങൾക്ക് മുൻപേ തന്നെ പിണറായി വിജയൻ വി എസ് അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി എന്നും ഷാജി ആരോപിച്ചു.

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പിണറായി സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് ഷാജി ആരോപിച്ചു. കോവിഡ് ബാധയെ തുടർന്ന് ക്വാറന്റൈൻ വന്നതിനും വർഷങ്ങൾക്ക് മുൻപേ തന്നെ പിണറായി വിജയൻ വി എസ് അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി എന്നും ഷാജി ആരോപിച്ചു.

അതെ സമയം കെ ടി ജലീലിനെതിരെയും ഷാജി ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പാകാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീല്‍. ശൈലജ ടീച്ചറും ചന്ദ്രശേഖനും മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്. അഴിമതിയുടെ നാറ്റം നാല് കൊല്ലം സഹിച്ചിട്ട് അവസാനം മറ്റൊരു മന്ത്രി ഭയങ്കര സുഗന്ധം എന്നാണ് പറയുന്നതെന്നും ഷാജി ആരോപിച്ചു.തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

‘അള്ളാഹുവിനെ ഓര്‍ത്ത് ജലീലേ നുണ പറയരുത്, ഖു​റാ​ന്‍ എ​ന്ന പേ​രി​ല്‍ കൊ​ണ്ടു​വ​ന്ന​ത് മു​ഴു​വ​ന്‍ സ്വ​ര്‍​ണം’; കടുത്ത ആരോപണവുമായി പി.​സി. ജോ​ര്‍​ജ്

കോവിഡ് കാലത്ത് ജനങ്ങള്‍ തെരുവിലിറങ്ങാത്തത് കക്കാനുള്ള ജനവിധിയായി കരുതരുത്. മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. ചോദ്യങ്ങളോട് പ്രധാനമന്ത്രി കാട്ടുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കുമുള്ളത്. എതിരാളികളെ കൂടി തകര്‍ക്കുന്ന സര്‍ക്കാരാണിതെന്നും ഷാജി പറയുന്നു.ഡയലോഗ് സര്‍ക്കാര്‍ മാറ്റിവയ്ക്കണം. ഏത് അന്വേഷണവും നേരിടാമെന്ന് ഇടയ്ക്കിടെ പറയണ്ട. എതിരാളികളെ കൂടി തകര്‍‌ക്കുന്ന സര്‍ക്കാരാണിതെന്നും ഷാജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button