കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണ്ണവില താഴോട്ട്. 320 രൂപ കുറഞ്ഞ് പവന് 38, 560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞ നാലുദിവസമായി 38,880 രൂപയില്‍ തന്നെ തുടർന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.
Post Your Comments