Latest NewsNewsInternational

176 പേര്‍ കൊല്ലപ്പെട്ട യുക്രെയ്ന്‍ യാത്രാ വിമാനം തകര്‍ന്നതല്ല, തകര്‍ത്തത് … ഇറാന്റെ സ്ഥിരീകരണം : ആകാശത്തുവെച്ച് തീഗോളമായതിനു പിന്നില്‍ രണ്ടു മിസൈലുകള്‍

ടെഹ്‌റാന്‍ : 176 പേര്‍ കൊല്ലപ്പെട്ട യുക്രെയ്ന്‍ യാത്രാ വിമാനം തകര്‍ന്നതല്ല, തകര്‍ത്തത് … ഇറാന്റെ സ്ഥിരീകരണം , ആകാശത്തുവെച്ച് തീഗോളമായതിനു പിന്നില്‍ രണ്ടു മിസൈലുകള്‍. ജനുവരി എട്ടിന് 176 പേരുടെ മരണത്തിനിടയാക്കി യുക്രെയ്ന്‍ യാത്രാ വിമാനം തകര്‍ന്നുവീണത് 25 സെക്കന്‍ഡ് ഇടവേളയില്‍ രണ്ടു മിസൈല്‍ ഏറ്റാണെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. കോക്പിറ്റില്‍ നടന്ന സംഭാഷണവും ബ്ലാക് ബോക്‌സിലെ വിവരങ്ങളും പാരിസില്‍ അയച്ചു വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി അറിയിച്ചു.

ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനു നേരെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് തൊടുത്ത ആദ്യ മിസൈല്‍ റേഡിയോ ഉപകരണങ്ങള്‍ നശിപ്പിച്ചു. 25 സെക്കന്‍ഡിനു ശേഷം രണ്ടാമത്തെ മിസൈല്‍ ഏറ്റതോടെ വിമാനം അഗ്‌നിഗോളമായി പതിച്ചു. ആദ്യ മിസൈല്‍ ഏറ്റ ശേഷം 19 സെക്കന്‍ഡുകള്‍ കോക്പിറ്റില്‍ നടന്ന സംഭാഷണമാണു ലഭിച്ചത്.

ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷമായ സമയത്തായിരുന്നു സംഭവം. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനി ഇറാഖില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button