അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാല്‍ അവ നല്‍കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസാരമല്ല. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഒരു മനുഷ്യന് ഉണ്ടാകാം.
ഭാരം കുറയ്ക്കുക എന്നത് വലിയൊരു പ്രതിസന്ധിയായിട്ടാണ് പലരും കാണുന്നത്. എത്ര വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന പരാതികള്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ എളുപത്തില്‍ തന്നെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വസ്തുവാണ് സോയ മില്‍ക്ക്.
സോയ മില്‍ക്കിന് വിപണിയില്‍ നല്ല വിലയാണ്. 200ml സോയ മില്‍ക്കിന് 30 രൂപ നല്‍കണം. ദിവസവും ഇത് വാങ്ങി കുടിക്കുക എന്നത് പ്രാവര്‍ത്തികമല്ല. സോയ മില്‍ക്ക് പൊടിക്കാകട്ടെ 400 രൂപയ്ക്ക് മുകളിലാണ് വില. അതുകൊണ്ട് തന്നെ സോയ മില്‍ക്ക് വീട്ടിലുണ്ടാക്കാം.
സോയബീന്‍ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. തൊട്ടടുത്ത ദിവസം വെള്ളം കളഞ്ഞ് സോയ ബീനിന്റെ തൊലി കളഞ്ഞ് മൂന്ന് കപ്പ് വെള്ളത്തിനൊപ്പം ചേര്‍ത്ത് നന്നായി അരയ്ക്കുക. പിന്നീട് ഒരു വൃത്തിയുള്ള തുണിയില്‍ ഈ കൂട്ട് അരിച്ചെടുക്കുക.
ഈ വെള്ളം ഒരു സോസ് പാനില്‍ ഒഴിച്ച് അതിലേക്ക് വീണ്ടും ഒരു കപ്പ് വെള്ളം ചേര്‍ക്കുക. നന്നായി തിളച്ച് കഴിയുമ്പോള്‍ മുകളില്‍ കെട്ടു്ന പാട മാറ്റുക. വീണ്ടും തിളപ്പിച്ച് 20 മിനിറ്റ് ഇതുപോലെ ചെയ്യുക. ഇതിന് ശേഷം ഈ പാല് ചൂടാറാന്‍ വയ്ക്കാം.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സോയ മില്‍ക്ക് ഫ്രിജില്‍ സൂക്ഷിക്കാം. രൂചിക്ക് വേണമെങ്കില്‍ കൊക്കോ പൊടിയും മറ്റും ചേര്‍ക്കാം.
Post Your Comments