Latest NewsIndiaNews

റിയ മോര്‍ച്ചറിയിലെത്തി സുശാന്തിനെ തൊട്ടു: ‘ക്ഷമിക്കണം, ബാബു’ എന്നും പറഞ്ഞിരുന്നു: വെളിപ്പെടുത്തൽ

ന്യൂഡൽഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ പുനഃസൃഷ്‌ടിക്കാനൊരുങ്ങി അന്വേഷണ സംഘം. സിബിഐ സംഘം ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് സുശാന്തിന്റെ വസതിയിൽ ഇന്നലെ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയ കൂപ്പർ ആശുപത്രിയിലും സിബിഐ സംഘം എത്തി. സുശാന്തിന്റെ കാമുകി നടി റിയ ചക്രവർത്തിക്ക് മോർച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതായി റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read also: തന്നെ പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി: പരിഹാസവുമായി ജോസ് കെ. മാണി

മോർച്ചറിയിൽ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നൽകിയതായാണ് റിപ്പോർട്ട്. റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി റിയയെ മോർച്ചറിയിലേക്ക് കൊണ്ടുപോയ കർണി സേന അനുയായി സുർജിത് സിങ്ങ് വെളിപ്പെടുത്തി. ഇതും സിബിഐ അന്വേഷിക്കും. ഫൊറൻസിക് വിവരങ്ങൾ ശേഖരിക്കും. റിയയെക്കുറിച്ചറിയാൻ ഡോക്ടർമാരെയും ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button