തിരുവനന്തപുരം : മാവേലി തമ്പുരാൻ ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നുവെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസ്. മാവേലി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഉള്ള നേതാക്കന്മാരേക്കാൾ വലിയ നേതാവാകുമായിരുന്നുവെന്നും ലോറൻസ് പറഞ്ഞു.
മാവേലി ജീവിച്ചിരിപ്പിലെങ്കിലും മാവേലിയുടെ ആശയങ്ങൾ ഇപ്പോഴും ഉണ്ടെന്നും ലോറൻസ് പറയുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും പിൻപും നിരവധി ഓണം ആഘോഷിച്ചിട്ടുണ്ട് എം എം ലോറൻസ്. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് പാർട്ടി പരിപാടികളുമായി തിരക്കിലായിരുന്നു എം എം ലോറൻസ്.
അതേസമയം കോവിഡ് ലോകത്തെ പിടിച്ചുലച്ച ഈ ഓണക്കാലത്ത് വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം . ഓണക്കാലത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാവേലിയെ കുറിച്ച് ലോറൻസ് പറഞ്ഞത്. ഒപ്പം കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്ന് ഓണം ആഘോഷിക്കണമെന്നും ലോറൻസ് കൂട്ടിച്ചേർത്തു.
Post Your Comments