
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിയ്‌ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. ശബരിമല വിവാദത്തിന്റെ പേരില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു കോട്ടവും സംഭവിക്കില്ല എന്നും എം എം ലോറന്‍സ് പറഞ്ഞു. മാത്രമല്ല സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് 20 സീറ്റ് വരെ കിട്ടാന്‍ സാധ്യത ഉണ്ടെന്നാണ് ലോറന്‍സിന്റെ വിലയിരുത്തല്‍.
അങ്ങനെ തന്നെയാണ് ആഗ്രഹം എന്നും ലോറന്‍സ് പറഞ്ഞു.സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുളള പ്രചാരണം ഇടത് പക്ഷത്തിന് ഗുണം ചെയ്യും.അതിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും ചര്‍ച്ചയാക്കാന്‍ സാധിച്ചതും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ ബിജെപിയെ രാജ്യത്ത് ബിജെപിയെ രാജ്യത്ത് നിന്ന് തൂത്തെറിയാന്‍ സാധിക്കുമെന്നും ലോറന്‍സ് പറഞ്ഞു.
Post Your Comments