സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ജനകീയ ഇടപെടല്‍ മാതൃകാപരമാണെന്നും ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ആരോഗ്യ വ കുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ ആരോഗ്യ മേഖല മികവിന്റെ പാതയിലാണ്. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അത് സര്‍ക്കാറിന്റെ മാത്രം ഇടപെടല്‍ കൊണ്ടല്ല. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുകൊണ്ട് മാത്രമാണ് ഗവണ്‍മെന്റ് ആശുപത്രികള്‍ നവീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. എംഎല്‍എ ഫണ്ടുകളും ജനകീയ കമ്മറ്റിയുടെ സാമ്പത്തിക സഹായവും ഇപ്പോള്‍ മുതല്‍ക്കൂട്ടാവുന്നുണ്ട്. ജനകീയ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളെ മികച്ച നിലവാരത്തിലേക്ക് മാറ്റാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും ഇത്തരം കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പടിയൂരില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആയുര്‍വേദ സസ്യങ്ങളുടെ സംരക്ഷണവും പരീക്ഷണവും കൃത്യമായി നടപ്പാക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments