ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച സിനിമകളുടെയും സീരിയലുകളുടെയും മറ്റ് പരിപാടികളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് ആരംഭിക്കാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഒരു കാരണവശാലും ഷൂട്ടിംഗ് സൈറ്റിലും പരിസരത്തും ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ സാനിട്ടൈസേഷന്‍ ഉറപ്പാക്കണം.
മറ്റ് അണുനശീകരണങ്ങളും ഷൂട്ടിംഗ് സ്ഥലത്ത് ലഭ്യമാക്കണമെന്നും കേന്ദ്ര വാര്‍ത്താ വിനിമയം മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ക്രൂ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments