റിയാദ് : സൗദിയിൽ കോവിഡ് മരണങ്ങൾ ഉയർന്നു തന്നെ. 24 മണിക്കൂറിനിടെ 39 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1184 പേർക്ക് കൂടി ശനിയായഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3619ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 306370 ഉം ആയി. 1374 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 2,78,441 ആയി ഉയർന്നു.
രോഗമുക്തി നിരക്ക് 90.9 ശതമാനത്തിലെത്തി. നിലവിൽ 24,310 പേർ ചികിത്സയിലാണ്. 1652 പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ശനിയാഴ്ച രോഗം സ്ഥിതീകരിച്ചവരിൽ 55 ശതമാനം പുരുഷ·ാരും 45 ശതമാനം സ്ത്രീകളുമാണ്, രോഗബാധിതരെ കണ്ടെത്തുന്നതിനായി 46,22,637 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു
Post Your Comments