COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് 39 പേ​ർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു

റിയാദ് : സൗദിയിൽ കോവിഡ് മരണങ്ങൾ ഉയർന്നു തന്നെ. 24 മ​ണി​ക്കൂ​റി​നി​ടെ 39 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു. പുതുതായി 1184 പേർക്ക് കൂടി ശനിയായഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3619ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 306370 ഉം ആയി. 1374 പേ​ർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 2,78,441 ആയി ഉയർന്നു.

രോഗമുക്തി നിരക്ക് 90.9 ശതമാനത്തിലെത്തി. നിലവിൽ 24,310 പേർ ചികിത്സയിലാണ്. 1652 പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​തീ​ക​രി​ച്ച​വ​രി​ൽ 55 ശ​ത​മാ​നം പു​രു​ഷ·ാ​രും 45 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്, രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 46,22,637 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button