Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

‘ യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നില്ല, ബി.ജെ.പിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക് , പാർട്ടിയിൽ യുവാക്കളുടെ എണ്ണത്തിൽ വൻകുറവ് ‘ ; സി.പി.എം ആഭ്യന്തര രേഖ പുറത്ത്

ഒരു വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടകാന്‍ പോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍ എന്നത് പ്രസക്തമാണ്.

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ച്‌ വരവ് സാധ്യതയെ മങ്ങല്‍ലേല്‍പ്പിക്കുന്ന വിലയിരുത്തലിലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി. ബംഗാള്‍ പാര്‍ട്ടി ഘടക്കത്തില്‍ നിന്ന് പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നുവെന്നും അവര്‍ ബി.ജെ.പിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയിട്ടുണ്ടെന്നും പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടകാന്‍ പോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍ എന്നത് പ്രസക്തമാണ്.

18 നും 31 നും ഇടയില്‍ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നും വിമര്‍ശനമുണ്ട്.പശ്ചിമ ബംഗാളില്‍ 2.65 ലക്ഷം ആളുകള്‍ സി പി എമ്മില്‍ അംഗങ്ങളായി ഉണ്ടായിരുന്നു. എന്നാല്‍, പരിശീലന പരിപാടികളും മറ്റും പാര്‍ട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ല്‍ നിരവധി അംഗങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ലാതായി എന്നും ആഭ്യന്തര രേഖയില്‍ പറയുന്നു.മമത ബാനര്‍ജിയുടെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായ 34 വര്‍ഷങ്ങള്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്‍പിനായുള്ള പോരാട്ടത്തിലാണ്.

കോണ്‍ഗ്രസിന്റെ അസ്വാരസ്യങ്ങൾക്കിടെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാന്‍ സോണിയ ഗാന്ധി, രാജി വച്ചെന്നും അഭ്യൂഹങ്ങള്‍

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം.തൃണമൂല്‍ കോണ്‍ഗ്രസ് അടുത്തിടെ യുവാക്കള്‍ക്കായി ബംഗ്ലാര്‍ ജുബോ ശക്തി എന്ന പേരില്‍ ഒരു പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. അതില്‍ ആറ് ലക്ഷം പേര്‍ സന്നദ്ധപ്രവര്‍ത്തകരായി ചേര്‍ന്നിട്ടുണ്ട് എന്നാണ് തൃണമൂല്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് തൃണമൂല്‍ ബിജെപി പോരാട്ടമായിരിക്കും. അതുകൊണ്ട് സംസ്ഥാനത്തെ രണ്ട് പ്രധാന ശക്തികള്‍ക്കെതിരെ മൂന്നാം ബദലായി കോണ്‍ഗ്രസുമായി സി.പിഎം സഖ്യമുണ്ടാക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുക്കള്‍ .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button