ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലായില്‍ 52 വയസ്സുകാരിയുടെ അണ്ഡാശയത്തില്‍ നിന്ന് 50 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ഡല്‍ഹി സ്വദേശിനിയായ ഇവര്‍ക്ക് 106 കിലോഗ്രാം ശരീര ഭാരമുണ്ടായിരുന്നു. ഇതില്‍ പകുതിയും ഈ മുഴയുടെ ഭാരമായിരുന്നു. ശസ്ത്രക്രിയയ്ക്ക ശേഷം ഇവരുടെ ശരീര ഭാരം 56 കിലോഗ്രാമായി കുറഞ്ഞു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത ഇവര്‍ ഇന്ന് ആശുപത്രി വിട്ടു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നടന്ന മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.
രോഗിയുടെ താല്‍പ്പര്യപ്രകാരം ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ മുഴയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ത്രീക്ക് 106 കിലോ തൂക്കം വര്‍ധിച്ചു. കൂടാതെ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും അടിവയറ്റില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടു. നടക്കുന്നതിലും ഉറങ്ങുന്നതിലും ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തില്‍ ഭീമന്‍ മുഴ കണ്ടെത്തിയത്.
മുഴ വളര്‍ന്നതിനാല്‍ രോഗിക്ക് ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടും വയറില്‍ കഠിനമായ വേദനയും ഉണ്ടായിരുന്നു. ഹീമോഗ്ലീബിന്റെ തോത് 6 ആയി കുറഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു.2017ല്‍ കോയമ്പത്തൂര്‍ സ്വദേശിനിയില്‍ നിന്ന് നീക്കം ചെയ്ത 34 കിലോയുള്ള മുഴയാണ് ഇതിന് മുമ്പ് നീക്കം ചെയ്ത ഏ്റ്റവും വലിയ അണ്ഡാശയ മുഴ.
2017ല്‍ 34 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തതായിരുന്നു ഇതുവരെയുള്ള കൂടിയ കേസ്. അതിനാല്‍ തന്നെ ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന വിധത്തില്‍ മുഴ വളര്‍ന്നിരുന്നു. ഇതോടെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ അപ്പോളോയിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments