KeralaLatest NewsNews

രക്​തത്തില്‍ പ്ലേറ്റ്​ലെറ്റ്​ കുറഞ്ഞുവെന്നത്​ ചിലരുടെ ആഗ്രഹം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: ​അപ്പോളോ ആശുപത്രിയിലെ ചികിത്​സക്ക്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. രക്​തത്തില്‍ പ്ലേറ്റ്​ലെറ്റ്​ കുറഞ്ഞുവെന്നത്​ ചിലരുടെ ആഗ്രഹം മാത്രമാണെന്നും തനിക്ക്​ ആരോഗ്യ പ്രശ്​നങ്ങളില്ലെന്നും 15 വര്‍ഷമായി നടത്തുന്ന സാധാരണ ചെക്കപ്പാണ്​ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.രക്​തത്തില്‍ പ്ലേറ്റ്​ലെറ്റ്​ കുറവാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതായി കേട്ടു. തനിക്ക്​ അത്തരം പ്രശ്​നങ്ങളൊന്നുമില്ല.

ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്​ച രാത്രിയാണ്​ പരിശോധനക്കായി മുഖ്യമന്ത്രി​െയ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തുടര്‍ന്ന്​ രക്​തത്തില്‍ പ്ലേറ്റ്​ലെറ്റി​ന്റെ എണ്ണം കുറവാണെന്ന്​ വാര്‍ത്തകള്‍ പ്രചരിക്കുകയും മുഖ്യമന്ത്രിയുടെ ഒാഫീസ്​ നിഷേധിക്കുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button