മലയാളി നഴ്‌സിനു നേര്‍ക്ക് ആസിഡ് ആക്രമണം. ജിഷ ഷാജിയെന്ന (23) നഴ്‌സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് എന്നയാള്‍ ആസിഡ് ആക്രമണം നടത്തിയത്. അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സാണ് ജിഷ ഷാജി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
വെള്ളക്കുപ്പിയിലാണ് പ്രമോദ് ആസിഡ് കൊണ്ടുവന്നത്. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ പ്രമോദ് കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഇവിടെ ഹോസ്റ്റലില്‍ ആയിരുന്നു താമസം. പ്രമോദും ജിഷയും പരിചയക്കാരാണെന്നു പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments