തിരുവനന്തപുരം • സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.
2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുളള കായികയിനങ്ങളിൽ സംസ്ഥാന (യൂത്ത്/ജൂനിയർ) സ്‌കൂൾ തലത്തിൽ മൂന്നാം സ്ഥാനം നേടുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസ്സോസിയേഷനുകൾ സംഘടിപ്പിയ്ക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാർക്ക് അനുവദിയ്ക്കുന്നത്. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുളള പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉളളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുളളൂ.
സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26 ആണ്. അപൂർണ്ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1
Post Your Comments