Latest NewsSaudi ArabiaInternational

പാകിസ്ഥാനും ചൈനക്കും പിന്തുണയില്ല, പദ്ധതി റദ്ദാക്കി സൗദി അറേബ്യ

10 ബില്യണ്‍ ഡോളറിന്റെ കോംപ്ലക്‌സാണ് ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ലിയോണിംഗില്‍ നിര്‍മ്മിക്കാന്‍ അരാംകോ പദ്ധതിയിട്ടിരുന്നത്.

റിയാദ് : പാകിസ്ഥാന് പിന്നാലെ ചൈനയോടും അതൃപ്തിയുമായി സൗദി അറേബ്യ. ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പദ്ധതി സൗദിയുടെ അരാംകോ റദ്ദാക്കി. 10 ബില്യണ്‍ ഡോളറിന്റെ കോംപ്ലക്‌സാണ് ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ലിയോണിംഗില്‍ നിര്‍മ്മിക്കാന്‍ അരാംകോ പദ്ധതിയിട്ടിരുന്നത്.

പദ്ധതിയില്‍ ചൈനയുടെ നോര്‍ത്ത് ചൈന ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പ്പറേഷനും, പാജിന്‍ സിന്‍സേനും പങ്കുചേരുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പാകിസ്ഥാന് വായ്പയായി എണ്ണ നല്‍കുന്ന കരാര്‍ സൗദി അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനറി കോംപ്ലക്‌സിന്റെ നിര്‍മ്മാണ പദ്ധതി സൗദി റദ്ദാക്കിയത്.

മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മന്‍ ചൈനയുമായുള്ള പദ്ധതിയില്‍ ഒപ്പുവെച്ചത്.അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ എണ്ണ വിപണിയില്‍ ഇടിവ് വന്നതിനെ തുടര്‍ന്നാണ് സൗദി പദ്ധതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button