KeralaLatest NewsNews

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

പാലക്കാട് : ഇരുപത്തഞ്ചുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. മുതലമട ഗോവിന്ദാപുരം അംബേദ്കർകോളനിയിലെ എസ്. ശിവരാജനെതിരെയാണ് (38) പോലീസ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസിനാണ് അന്വേഷണച്ചുമതല.
ഇതിനിടെ ശിവരാജന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇരുപത്തഞ്ചുകാരിയുടെ ഭർത്താവിനെതിരേ മറ്റൊരുകേസും പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

ശിവരാജനെതിരെയുള്ള പരാതിയും കേസും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡി.സി.സി. വൈസ് പ്രസിന്റ് സുമേഷ് അച്യുതൻ ആരോപിച്ചു. അംബേദ്കർ കോളനിയിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ സി.പി.എമ്മിനെതിരേ ശിവരാജൻ നിലയുറപ്പിച്ചതിന്റെ വൈരാഗ്യംതീർക്കലാണ് ഇപ്പോഴത്തെ പരാതിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button