COVID 19Latest NewsNews

ഗൾഫിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

റിയാദ് : പ്രവാസി മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. സൗദിയിൽ മലപ്പുറം കീഴിശ്ശേരി കുഴിമണ്ണ മലയിൽ തച്ചപ്പറമ്പൻ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. ഹയ്യുൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് അഷ്‌റഫിനെ മൂന്ന് ദിവസം മുൻപ് മുമ്പാണ് കോവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലുള്ള അൽസാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന് ശ്വാസതടസ്സമുണ്ടാവുകയും, മരണം സംഭവിക്കുകയുമായിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മൂന്നര വർഷമായി പ്രവാസിയായ അഷ്‌റഫ് ഇതുവരെ നാട്ടിൽ പോയിട്ടില്ല. ഉടൻ നാട്ടിൽ അവധിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമർ, മാതാവ്: ഖദീജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button