COVID 19Latest NewsKeralaNews

ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ തലസ്ഥാനത്ത് ഇന്ന് ഉപവസിക്കും

തിരുവനന്തപുരം : ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തലസ്ഥാനത്ത് ഉപവസിക്കും. തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വെർച്ച്വലായി ഉദ്ഘാടനം ചെയ്യും.

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ ആഗസ്റ്റ് 2 മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിൻെറ സമാപനമാണ് തിരുവനന്തപുരത്ത് കെ.സുരേന്ദ്രൻ നിർവഹിക്കുക. കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ഉപവാസ സമരം. വൈകുന്നേരം നാലുമണിക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വെർച്ച്വൽ റാലി ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button