സംഭാല്‍: ഭര്‍ത്താവിന് സ്‌നേഹം കൂടിപ്പോയതില്‍ പരിഭവിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. തെറ്റ് ചെയ്താല്‍ പോലും ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ലെന്നാണ് യുവതിയുടെ പരാതി. ഇതിനെ തുടർന്നാണ് മുസ്ലീം യുവതി ശരിയകത്ത് കോടതിയെയാണ് സമീപിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 മാസമായതേയുള്ളു.
അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനെ ഒരാളുടെ കൂടെ ശ്വാസം മുട്ടി ജീവിക്കാന്‍ എനിക്കു പ്രയാസമാണ്. ഇടയ്ക്ക് അയാളോട് വഴക്ക് കൂടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ അയാള്‍ എന്നോട് തര്‍ക്കിക്കുകയോ വഴക്ക് കൂടുകയോ ചെയ്യുന്നില്ല.അതിനാല്‍ എനിക്ക് ദയവായി വിവാഹമോചനം അനുവദിക്കണം ഇതായിരുന്നു യുവതി കോടതിയെ അറിയിച്ചത്.
അതേസമയം മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭര്‍ത്താവിനെതിരെയുണ്ടോ എന്ന ശരിയത്ത് കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താന്‍ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചത്. അതുകൊണ്ട് വിവാഹ മോചനം അനുവദിക്കരുതെന്നും യുവതിയുടെ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. അതേസമയം, യുവതിയുടെ ഹര്‍ജി കോടതി തള്ളി.
Post Your Comments