Latest NewsUAENews

ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ

ദുബായ്: ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ്. അതേസമയം യാത്ര ചെയ്യുന്നവർ കൊവിഡ് നെഗറ്റീവായ പി.സി.ആര്‍ പരിശോധനാ ഫലവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സില്‍ നിന്നുള്ള മുന്‍കൂര്‍ യാത്രാ അനുമതിയും ഉണ്ടായിരിക്കണം. യുഎഇയുമായി വിമാന യാത്രാ നിയന്ത്രണങ്ങളില്ലാത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് ദുബായിലേക്ക് മടങ്ങിവരാമെന്നും അറിയിച്ചിട്ടുണ്ട്.

Read also: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്

ജോലി നഷ്ടമാവുകയും പിന്നീട് വിമാന യാത്രാ നിയന്ത്രണം കാരണം രാജ്യത്ത് കുടുങ്ങിപ്പോവുകയും ചെയ്തതിലൂടെ പിഴ അടയ്ക്കേണ്ടി വരുന്നവര്‍ക്ക് രാജ്യം വിടാനാവില്ലെന്ന് കരുതേണ്ടതില്ലെന്നും ദുബായ് വിമാനത്താവളവും  ഓരോരുത്തരുടെയും കാര്യം മനുഷ്യത്വപരമായി പ്രത്യേകം പ്രത്യേകം പരിഗണിച്ച് യാത്രാ സൗകര്യം ഒരുക്കുകയാണെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button