COVID 19

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയിലുളളവര്‍ മാത്രം ഇനി മുതല്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ പോയാല്‍ മതിയാകും. ലോ റിസ്ക് വിഭാഗക്കാര്‍ എല്ലാവരും 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കന്‍ഡറി കോണ്ടാക്ടില്‍ വന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവര്‍ 14 ദിവസം മാത്രം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button